മുന്നാം മുന്നണിക്ക് സാധ്യത: രാജഗോപാല്‍
തിരുവനന്തപുരം: പി. സി. തോമസിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിലൂടെ എന്‍ ഡി എ ന്യൂനപക്ഷ വിരുദ്ധമാണെന്ന ആരോപണത്തിന് മറുപടി നല്‍കിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.
കേരളത്തിന്റെ താത്പര്യങ്ങളെ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവാണ് തോമസിന്റെ മന്ത്രിപദവി. തോമസ് കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നതിലൂടെ കേരളത്തില്‍ ഒരു മൂന്നാം മുന്നണി രൂപീകരിക്കുന്നതിന് കളമൊരുങ്ങിയിരിക്കുകയാണ്.
കേരളത്തിലെ ജനങ്ങള്‍ ഇരുമുന്നണികളെയും മാറിമാറി പരീക്ഷിച്ച് മടുത്തിരിക്കുകയാണ്. ഒരു മൂന്നാം മുന്നണിയുടെ രൂപീകരണത്തിന്റെ സാധ്യത തെളിഞ്ഞത് കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവായി മാറും.
തോമസിന്റെ മന്ത്രിസ്ഥാനം ന്യൂനക്ഷ, സാമുദായിക സംഘടനകള്‍ക്കുള്ള സന്ദേശമാണ്. അവര്‍ അത് തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്- രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications