നദി പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തരുത്
കൊച്ചി: രാജ്യത്തെ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് അറിയിച്ചു.
കേരളത്തെ കൂടി ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ അത് സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് ദോഷം ചെയ്യും. മണ്‍സൂണ്‍ കാലത്ത് പോലും കേരളത്തില്‍ വെള്ളം മിച്ചമില്ലെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അച്ചന്‍കോവില്‍, പമ്പ നദികള്‍ വൈപാര്‍ നദിയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് സംസ്ഥാനം അനുമതി നല്‍കിയിട്ടില്ല. നദികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണ്. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടണമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണ്ടിവരും.
പമ്പ നദി ശുചീകരിക്കുന്നതിന് 267 കോടി രൂപയുടെ ഒരു പദ്ധതി കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 18 കാേേടി ഇതുവരെയായി അനുവദിച്ചിട്ടുണ്ട്- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications