തീവ്രവാദ പ്രവര്‍ത്തനം സര്‍ക്കാര്‍ ചെറുക്കണം
തിരുവനന്തപുരം: സുരങ്കോട്ടില്‍ വച്ച് അറസ്റിലായ തീവ്രവാദികള്‍ക്ക് കേരളത്തിലെ ചില മതമൗലികവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് തീവ്രവാദി സാന്നിധ്യം പ്രബലമാവുന്നതായി നേരത്തെ ബി ജെ പി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അത് സത്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.
കശ്മീരിലെ സുരന്‍കോട്ട് എന്ന സ്ഥലത്ത് അറസ്റിലായ തീവ്രവാദികളില്‍ നിന്ന് കണ്ടെടുത്ത ടെലഫോണ്‍ നമ്പരുകളില്‍ ചിലത് മലപ്പുറം ജില്ലയിലേതാണെന്ന് നേരത്തെ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications