Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി സംരക്ഷണ ബില്‍ നടപ്പിലാക്കണം

കോഴിക്കോട്: 1975ലെ ആദിവാസി സംരക്ഷണ ബില്‍ നടപ്പിലാക്കണമെന്ന് ദേശീയ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ഭാസ്കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആദിവാസികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന 1975 ലെ നിയമം നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണം.

ആദിവാസി സംരക്ഷണബില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ആദിവാസികള്‍ക്ക് സ്വയം ഭരണം ഉറപ്പുവരുത്തുന്നതിന് ആദിവാസികള്‍ക്ക് മേധാവിത്തമുള്ള പ്രദേശങ്ങള്‍ ഭരണഘടനയുടെ അഞ്ചാം പട്ടികക്ക് കീഴില്‍ കൊണ്ടുവരണം.

ആദിവാസികള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നില്ലെങ്കില്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനായി കേന്ദ്രത്തില്‍ നിന്നും വനഭൂമി ലഭിക്കുന്നതിന് ആന്റണി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് വൃഥാവിലാവും.

ആദിവാസി ഫെഡറേഷന്‍ പ്രതിനിധീകരിക്കുന്ന സംഘടനകളുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തയ്യാറാവണം. ആദിവാസി ഗോത്ര മഹാസഭയുമായി മാത്രം ചര്‍ച്ച നടത്തിയാല്‍ പോര. പുറത്തുനിന്നുള്ളവര്‍ നിയന്ത്രിക്കുന്ന ആദിവാസി ഗോത്രമഹാസഭ സംസ്ഥാനത്തെ മുഴുവന്‍ ആദിവാസികളുടെയും താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്നില്ല- ഭാസ്കരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+