മുന്‍മന്ത്രി പി. കെ. വേലായുധന്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍മന്ത്രിയും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ പി. കെ. വേലായുധന്‍ (55) അന്തരിച്ചു.
മെയ് 25 ഞായറാഴ്ച വൈകീട്ട് 6.15ഓടെയാണ് അന്ത്യം സംഭവിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. തൃശൂര്‍ കാട്ടൂരിലെ വീട്ടുവളപ്പില്‍ തിങ്കളാഴ്ച ശവസംസ്കാരം നടക്കും.
1982-87 കാലത്തെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ജലഗതാഗത, ഗ്രാമവികസന മന്ത്രിയായിരുന്നു പി. കെ. വേലായുധന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു.












Click it and Unblock the Notifications