കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐബിഎം ഉദ്യോഗസ്ഥനെ വിട്ടയയ്ക്കും

  • By Staff
Google Oneindia Malayalam News

ക്വാലലമ്പൂര്‍: മടക്കയാത്രയ്ക്കിടയില്‍ മലേഷ്യയില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ട ഇന്ത്യക്കാരനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ മെയ് 27 ചൊവാഴ്ച വിട്ടയയ്ക്കുമെന്ന് മലേഷ്യ വ്യക്തമാക്കി. മെയ് 26 തിങ്കളാഴ്ച മലേഷ്യയിലെ ഇമിഗ്രേഷന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങിയെന്നതാണ് നരേന്ദ്ര ബാബു എന്ന ഐബിഎമ്മിലെ ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കാന്‍ കാരണമായി പറയുന്നത്. ചൊവാഴ്ച വരെ നരേന്ദ്ര ബാബുവിലെ ക്വാലലമ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിറ്റന്‍ഷന്‍ യൂണിറ്റ് കസ്റഡിയില്‍ വയ്ക്കും.

മെയ് 16നാണ് നരേന്ദ്ര ബാബുവിന്റെ വീസ കാലാവധി തീരുന്നത്. പക്ഷെ കാലാവധി രണ്ടാഴ്ച കൂട്ടി നീട്ടിനല്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര ബാബു മെയ് 13ന് ഇമിഗ്രേഷന്‍ ഓഫീസില്‍ അപേക്ഷ നല്കിയിരുന്നു. നരേന്ദ്ര ബാബുവിന്റെ പാസ്പോര്‍ട്ട് പരിശോധനയ്ക്ക് ശേഷം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ മടക്കി നല്കുകയും ചെയ്തു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകിച്ചൊന്നും പറയാതിരുന്നതിനാല്‍ കാലാവധി നീട്ടിക്കിട്ടിയെന്ന് നരേന്ദ്ര ബാബു വിശ്വസിച്ചു.

എന്നാല്‍ പരിശോധനയില്‍ വീസയുടെ കാലാവധി തീര്‍ന്നതിനാലാണ് നരേന്ദ്ര ബാബുവിനെ തടഞ്ഞുവച്ചതെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. എങ്കിലും നടപടിക്രമങ്ങളുടെ ഭാഗമായി അദ്ദേഹത്തെ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ചൊവാഴ്ച ബാംഗ്ലൂരിലേക്ക് അയയ്ക്കുമെന്നും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നരേന്ദ്ര ബാബു മലേഷ്യയില്‍ സുരക്ഷിതനാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് വ്യക്തമാക്കി. നരേന്ദ്ര ബാബുവിലെ എത്രയും വേഗം തടവില്‍ നിന്ന് മോചിപ്പിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വീണ സിക്രി പറഞ്ഞു.

നരേന്ദ്ര ബാബുവിന്റെ പ്രശ്നത്തെപ്പറ്റി മലേഷ്യയിലെ ഐബിഎം ഓഫീസ് ഒന്നും സംസാരിക്കാന്‍ തയ്യാറല്ല. തങ്ങളുടെ ജീവനക്കാരന്റെ യാത്രയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ലെന്ന നിലപാടിലാണ് ഐബിഎം ഓഫീസ്.

ഈയിടെ ഏതാനും സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ ക്വാലലമ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് പീഡിപ്പിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് നരേന്ദ്ര ബാബുവിന്റെ ദുരനുഭവം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X