വിമാനം തകര്‍ന്ന് 74 മരണം
അങ്കാറ: വടക്കു പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ മെയ് 26 തിങ്കളാഴ്ച രാവിലെ ഉക്രൈനിലെ വിമാനം തകര്‍ന്ന് 74 പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാനില്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്പെയിനിലെ പട്ടാളക്കാരാണ് മരിച്ചവരില്‍ അധികവും.
കീര്‍ഗിസ്ഥാനിലെ ബിഷ്കേക്കില്‍ നിന്ന് സ്പെയിനിലെ സരഗോസയിലേക്ക് പോകുകയായിരുന്ന വിമാനം ഇടയ്ക്ക് വച്ച് ഇന്ധനം നിറയ്ക്കാന്‍ ട്രാബ്സോണിലെ തുറമുഖത്താവളത്തില്‍ ഇറങ്ങുന്നതിനിടയിലാണ് തകര്‍ന്ന് വീണത്. റഷ്യന്‍ നിര്‍മ്മിത വൈഎകെ- 42 ഇനത്തില്‍ പെട്ട ഈ വിമാനം ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങുന്നതിനിടയില്‍ ഒരു പര്‍വതത്തില്‍ ഇടിയ്ക്കുകയായിരുന്നു.
സ്പെയിന്‍കാരായ 62 പേരും 12 വിമാനജോലിക്കാരുമാണ് മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കത്തിക്കരിഞ്ഞ 25 ജഡങ്ങള്‍ കണ്ടെടുത്തു.












Click it and Unblock the Notifications