114 പാലങ്ങള്‍ ദുര്‍ബലം: മന്ത്രി
പത്തനംതിട്ട: കേരളത്തില്‍ സംസ്ഥാന പാതയിലെയും ദേശീയ പാതയിലെയും 114 പാലങ്ങള്‍ ദുര്‍ബലവും സുരക്ഷിതമല്ലാത്ത സ്ഥിതിയിലുമാണെന്ന് സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി എം. കെ. മുനീര്‍ പറഞ്ഞു.
ഈ പാലങ്ങള്‍ മാറ്റിപ്പണിയാന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കും. ലോകബാങ്ക് സഹായത്തോടെ സംസ്ഥാന ഹൈവേ വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഇതിനകം തുടക്കമിട്ടിട്ടുണ്ട്.
1500 കോടിയാണ് ലോകബാങ്ക് സഹായം തരുന്നത്. 1610 കിലോമീറ്റര്‍ റോഡാണ് പുതുക്കിപ്പണിയുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ മണ്ണന്തല-തൈക്കാട് റോഡ് പുതുക്കിപ്പണിയുന്ന ജോലി നടന്നുവരികയാണ്.
റോഡ് സുരക്ഷ കൗണ്‍സില്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ അടുത്തുതന്നെ നിയമം കൊണ്ടുവരും. ഗതാഗത വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊലീസ് വകുപ്പ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും സുരക്ഷാ കൗണ്‍സിലില്‍ അംഗങ്ങളായിരിക്കുക. ഗതാഗത നിയമം നടപ്പിലാക്കുന്നത് ഉറപ്പുവരുത്തുകയും കൈയേറ്റം തടയുകയും മറ്റുമായിരിക്കും കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍.












Click it and Unblock the Notifications