തോമസ്-പത്മജ പ്രശ്നം ഹൈക്കമാന്റിന് മുന്നില്‍
തിരുവനന്തപുരം: വിനോദസഞ്ചാര മന്ത്രി കെ. വി. തോമസും വിനോദ സഞ്ചാര വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ പത്മജ വേണുഗോപാലും തമ്മിലുള്ള തര്‍ക്കം ഹൈക്കമാന്റിന് മുന്നിലേക്ക്.
ദില്ലിയിലേക്ക് തിരിച്ച കെ. വി. തോമസ് ഐ ഗ്രൂപ്പ് തന്നെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന പരാതി സോണിയയെ അറിയിക്കും. അതേ സമയം തോമസ് കെ ടി ഡി സിയുമായി നിസ്സഹകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പത്മജ സോണിയയ്ക്ക് ഫാക്സ് സന്ദേശമയച്ചു.
പത്മജ തോമസിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നതോടെ ഒരിക്കല്‍ കൂടി കേരളത്തിലെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ ഹൈക്കമാന്റിന് മുന്നിലെത്തുകയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ പ്രതിസന്ധി ഒരു വിധം ഒത്തുതീര്‍ത്ത ഹൈക്കമാന്റിന് ഐ ഗ്രൂപ്പിനകത്ത് തന്നെയുണ്ടായ പോരിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളെയാണ് നേരിടാനുള്ളത്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരിക്കുകയും ഗ്രൂപ്പ് പ്രതിനിധിയെന്ന നിലയില്‍ മന്ത്രിയായ ശേഷം ഗ്രൂപ്പിനെ തള്ളിപ്പറയുകയും ചെയ്ത തോമസിനെ ഒതുക്കിയേ തീരൂവെന്ന വാശിയിലാണ് ഐ ഗ്രൂപ്പ്. ഇതിനായുള്ള കരുനീക്കങ്ങളുടെ ഭാഗമായാണ് തോമസിനെതിരായ പരാതിയുമായി പത്മജ പരസ്യമായി രംഗത്തെത്തിയത്.
പ്രശ്നം മുഖ്യമന്ത്രി കൈകാര്യം ചെയ്യട്ടെയെന്നാണ് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് പറയുന്നത്. തോമസിനെ രാഷ്ട്രീയമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഐ ഗ്രൂപ്പ് കരുക്കള്‍ നീക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തുള്ള പ്രശ്നമായി തീരുകയാണ് ഇത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications