എല്ലാ പാര്‍ട്ടികളും തീവ്രവാദികളെ സൂക്ഷിയ്ക്കണം
തിരുവനന്തുപുരം: എല്ലാ പാര്‍ട്ടികളും അവരുടെ പാര്‍ട്ടിയിലേയ്ക്ക് തീവ്രവാദികള്‍ കയറികൂടാതെ നോക്കണമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി.
മുസ്ലിം ലീഗില്‍ മാത്രമല്ല എല്ലാ പാര്‍ട്ടികളിലും തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിയ്ക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു കുഞ്ഞാലിക്കുട്ടി ഇങ്ങനെ അഭിപ്രായപ്പെട്ടത്. മാറാട് കലാപവുമായി ബന്ധമുള്ള ഒരാളും മുസ്ലിം ലീഗില്‍ ഉണ്ടാവില്ല. കേരളത്തില്‍ മത സൗഹാര്‍ദ്ദത്തിന് വേണ്ടി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് മുസ്ലിം ലീഗിന് ഉള്ളത്.
മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലുള്ള എല്ലാപേരും ശിക്ഷിയ്ക്കപ്പെടണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം.












Click it and Unblock the Notifications