കള്ളനോട്ട് ശൃംഖല: മൂന്ന് പേര്‍ പിടിയില്‍
തലശേരി: അന്തര്‍ സംസ്ഥാന കള്ള നോട്ട് ശൃംഖലയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്ന് പേരെ പൊലീസ് അറസ്റ് ചെയ്തു.
തലശേരി ടൗണില്‍ കള്ളനോട്ടുകള്‍ കൈമാംറുന്നതിനിടയിലാണ് രണ്ടു പേരെ അറസ്റ് ചെയ്തത്. ഇവരില്‍ നിന്ന് 100 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു. ഇത് 2000 രൂപ വരും.
ഇവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ മറ്റൊരാളുടെ വീട് പൊലീസ് റെയ്ഡ് ചെയ്തു. സംഘത്തിന്റെ പ്രധാന കണ്ണിയാണ് സംശയിക്കുന്ന ഇയാളെ പൊലീസ് അറസ്റ് ചെയ്തു. 10,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.
മംഗലാപുരം പോലുള്ള നഗരങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘത്തില്‍ പെട്ടവരാണ് ഇവരെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ചിലര്‍ കൂടി അടുത്തുതന്നെ അറസ്റിലായേക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications