മാറാട് പള്ളി ജമാഅത്ത് കൗണ്‍സിലിന് കൈമാറണം
കൊച്ചി: ജില്ലാ കളക്ടര്‍ ഏറ്റെടുത്ത മാറാട് പള്ളി ആരാധന നടത്തുന്നതിനായി കേരള മുസ്ലിം ജമാഅത്ത് കൗണ്‍സിലിന് കൈമാറണമെന്ന് കൗണ്‍സില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രാര്‍ഥന വീണ്ടും തുടങ്ങുന്നതിനായി ഇമാമിനെയും മുക്രിയെയും പള്ളിയില്‍ നിയമിക്കുന്നതിന് കൗണ്‍സില്‍ ഒരുക്കമാണെന്ന് ജനറല്‍ സെക്രട്ടറി എ. പൂക്കുഞ്ഞ് പറഞ്ഞു. അതേ സമയം വിശ്വാസികളുടെ മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മതിയായ സുരക്ഷ നല്‍കണം.
മുസ്ലിങ്ങളോട് അനീതി ചെയ്യുന്ന മുഖ്യമന്ത്രി എ. കെ. ആന്റണി സംഘ്പരിവാറിന്റെ സമീപനത്തിന് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. പള്ളി കൈവശം വയ്ക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറാണ് തീരുമാനിക്കേണ്ടതെന്ന മുഖ്യമന്ത്രിയുടെ നിലപാട് സംഘ്പരിവാറിനെ പ്രീണിപ്പിക്കലാണ്. മാറാട് പള്ളിയിലെ ഇമാമിനെയും സെക്രട്ടറിയെയും അറസ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്.
എ. കെ. ആന്റണിയെ എ ഐ സി സി പ്രസിഡന്റാക്കണമെന്ന വി എച്ച് പി നേതാവ് പ്രവിണ്‍ തൊഗാഡിയയുടെ പ്രസ്താവനയെ കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെ കൗണ്‍സില്‍ നേതാക്കള്‍ വിമര്‍ശിച്ചു.












Click it and Unblock the Notifications