ധാതുമണല്‍ ഖനന പദ്ധതി നടപ്പിലാക്കും
തിരുവനന്തപുരം: ധാതുമണല്‍ ഖനന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മെയ് 27 ചൊവാഴ്ച ധാതുമണല്‍ ഖനനം സംബന്ധിച്ച ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
വ്യവസായിക ആവശ്യങ്ങള്‍ക്ക് ധാതുമണല്‍ ഖനനം ചെയ്യുന്നതില്‍ തെറ്റില്ല. അന്യസംസ്ഥാന ലോബികള്‍ കേരളത്തില്‍ നിന്ന് ധാതുമണല്‍ കടത്തിക്കൊണ്ടുപോവുന്ന സാഹചര്യം ഇപ്പോഴുണ്ട്.
കേരളത്തിലെ തീര പ്രദേശത്തെ മണലില്‍ റേഡിയേഷന്‍ ഉണ്ട്. അതിനടുത്ത് താമസിച്ച് റേഡിയേഷന്‍ ഏറ്റാലും അത് ഖനനം ചെയ്യാന്‍ പാടില്ലെന്ന അവസ്ഥ ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 15 പൊതുമേഖലാസ്ഥാപനങ്ങള്‍ ഉടന്‍ പുന:സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications