കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭായോഗം മാറാട്ടെ സ്ഥിതി വിലയിരുത്തും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കൂട്ടക്കൊല നടന്ന മാറാട്ടെ ഇപ്പോഴത്തെ സ്ഥിതിഗതികളെ കുറിച്ച് മെയ് 28 ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. എം. കെ. മുനീര്‍ പറഞ്ഞു.

മാറാട്ടെ കലാപത്തിനിരയായ കുടുംബങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുയായിരുന്നു മന്ത്രി. മാറാട്ട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ജനങ്ങളുടെ, പ്രത്യേകിച്ചും കലാപത്തിന് ശേഷം മാറാട്ട് നിന്നും പലായനം ചെയ്തവരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. സമാധാനം നിലനിര്‍ത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തേണ്ടതുണ്ട്.

കുട്ടികള്‍ക്ക് ഭയം കൂടാതെ വിദ്യാഭ്യാസം നടത്താനുള്ള അന്തരീക്ഷമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. പല രക്ഷിതാക്കളും മാറാട് സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് തങ്ങളുടെ കുട്ടികളുടെ ടി സി വാങ്ങിയിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

മാറാട്ടെ പൊതു സമാധാനം പൂര്‍വ സ്ഥതിയിലായ ശേഷം മാത്രം പള്ളിയുടെ ഉടമസ്ഥത വഖഫ് ബോര്‍ഡിന് കൈമാറിയാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം മന്ത്രി മുനീര്‍ അഭിപ്രായപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X