കേരളത്തില്‍ കാലവര്‍ഷം വൈകിയേക്കും
ദില്ലി: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ തുടങ്ങുന്നത് ഏതാനും ദിവസങ്ങള്‍ വൈകിയേക്കും.
എന്നാല്‍ രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ മഴ പെയ്യുന്നതിനെ ഇത് ബാധിക്കില്ലെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. കെ. സുബ്രഹ്മണ്യന്‍ അറിയിച്ചു.
മെയ് 18നാണ് മണ്‍സൂണ്‍ ആന്തമാന്‍ കടലില്‍ എത്തിയത്. എന്നാല്‍ ചുഴലിക്കാറ്റ് നിമിത്തം മണ്‍സൂണിന്റെ നീക്കം ക്രമരഹിതമാവുകയും സമയത്ത് അറബിക്കടലില്‍ എത്തുന്നത് വൈകുകയും ചെയ്തു.
കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്.












Click it and Unblock the Notifications