കലാലയ രാഷ്ട്രീയ നിരോധനം ദോഷകരം: മുരളി
തിരുവനന്തപുരം: കോളജുകളില്‍ രാഷ്ട്രീയം നിരോധിക്കാമെന്ന ഹൈക്കോടതി വിധി സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കലാലയങ്ങളില്‍ രാഷ്ട്രീയമില്ലെങ്കില്‍ രാഷ്ട്രീയരംഗത്തെ കുറിച്ച് അജ്ഞരായ ഒരു വിദ്യാര്‍ഥി സമൂഹമായിരിക്കും ഭാവിയിലുണ്ടാവുക. കലാലയ രാഷ്ട്രീയം ജനാധിപത്യരംഗത്തിന്റെ പരിശീലനക്കളരിയാണ്.
വോട്ടുപിടുത്തവും മറ്റും തിരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ഇത് ജനാധിപത്യ സംവിധാനത്തിന് ദോഷം ചെയ്യുമെന്ന് ആരും പറയില്ല. ന്യൂനതകള്‍ പരിഹരിച്ച് കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
ഏകീകൃത സര്‍വകലാശാലാ ബില്ലിനെ കുറിച്ച് കെ പി സി സി നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്യുമെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications