ആരോപണം ടൂറിസം സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം: കെ ടി ഡി സിയുടെ പ്രവര്‍ത്തനങ്ങളോട് വിനോദസഞ്ചാര വകുപ്പ് സഹകരിക്കുന്നില്ലെന്ന് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ പത്മജ വേണുഗോപാല്‍ ഉന്നയിച്ച ആരോപണത്തെ കുറിച്ച് വിനോദസഞ്ചാര സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി കെ. വി. തോമസ് അറിയിച്ചു.
പത്മജയ്ക്ക് പരാതിയുണ്ടെന്ന് അറിയുന്നത് പത്രവാര്‍ത്തയിലൂടെയാണ്. വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നതിന് മുമ്പ് ഇക്കാര്യം തന്നെ അറിയിക്കാമായിരുന്നു. കെ ടി ഡി സിയോട് അനുഭാവപൂര്‍വമായ സമീപനമാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.
അതേ സമയം മന്ത്രിയുടെ നിലപാടിനെതിരായ പരാതി മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് പത്മജ പറഞ്ഞു. അവഗണന അങ്ങേയറ്റത്തെത്തിയ സാഹചര്യത്തിലാണ് പരാതി പറയേണ്ടിവന്നത്. അവഗണന തുടര്‍ന്നാല്‍ കോര്‍പ്പറേഷന് എങ്ങനെ മുന്നോട്ടുപോവാനാവും എന്ന കാര്യം മുഖ്യമന്ത്രി പരിശോധിക്കുമെന്ന പ്രതീക്ഷയിലാണ്.












Click it and Unblock the Notifications