തോമസ് പത്മജയ്ക്കെതിരേ സോണിയയ്ക്ക് പരാതി നല്കി
ദില്ലി: മന്ത്രി കെ വി തോമസും പത്മജയും തുറന്ന യുദ്ധത്തിലേയ്ക്കാണ് നീങ്ങുന്നത്. ഐ വിഭാഗവും എ വിഭാഗവും തമ്മില്‍ രാജ്യസഭാ തിരഞ്ഞുടുപ്പിനെ ചൊല്ലി ഉണ്ടായ അസ്വാരസ്യങ്ങള്‍ ഒന്ന് അടങ്ങുന്നതിന് മുമ്പ് തന്നെ ഇതേ രീതിയില്‍ വീണ്ടും ഒരു വിവാദം ഉയരുകയാണ്.
മേയ് 27 ചൊവാഴ്ച തോമസ് ദില്ലിയിലെത്തി പത്മജയ്ക്കെതിരെ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയയ്ക്ക് പരാതി നല്കി.
ഇത്രയും കാലം ഐ ഗ്രൂപ്പിന്റെ കൂടെയും അല്ലാതെയും നിന്ന് മന്ത്രിസഭാ രൂപീകരണ സമയത്ത് കരുണാകരനോട് ചേര്‍ന്ന് നിന്ന് മന്ത്രിസ്ഥാനം നേടിയ കെ വി തോമസ് ഇപ്പോള്‍ ഐ ഗ്രൂപ്പിനെതിരെ തിരിഞ്ഞതാണ് ഈ പുതിയ വിവാദത്തിന് കാരണം.
കെ വി തോമസ് ഐഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞതിന് പിന്നാലേ കെ ടി ഡി സി അദ്ധ്യക്ഷ കൂടി ആയ പത്മജ തന്റെ കോര്‍പ്പറേഷനെ തോമസിന്റെ വിനോദ സഞ്ചാര വകുപ്പ് അവഗണിയ്ക്കുകയാണെന്ന് പരാതി പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്ന് ദില്ലിയിലെത്തി തോമസ് പത്മജയ്ക്ക് എതിരേ സോണിയാ ഗാന്ധിയ്ക്ക് പരാതി നല്കിയിരിയ്ക്കുകയാണിപ്പോള്. പത്മജ വിനോദ സഞ്ചാര വകുപ്പിനും തനിയ്ക്കും എതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിയ്ക്കുന്നു എന്നാണത്രെ മന്ത്രി കെ. വി. തോമസ് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധിയ്ക്ക് പരാതി നല്കിയിരിയ്ക്കുന്നത്.
പരാതികള്‍ ഉണ്ടായിരുന്നെങ്കില്‍ അത് വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായ തന്നേയോ മുഖ്യമന്ത്രി എ. കെ. ആന്റണിയെയോ ധരിപ്പിയ്ക്കുകയായിരുന്നു വേണ്ടത്. അതിന് പകരം പരസ്യ പ്രസ്ഥാവന നടത്തിയത് ശരിയല്ലെന്നാണ് തോമസ് നല്‍കിയിരിയ്ക്കുന്ന പരാതി.
ഈ പരാതി നേരത്തേ കണ്ടുകൊണ്ടാണെന്ന് തോന്നുന്നു വിനോദ സഞ്ചാര വകുപ്പ് മന്ത്രി തന്റെ കോര്പ്പറേഷന് നടത്തിപ്പിന് തടസമാവുന്നെന്ന് കാണിച്ച് പത്മജ സോണിയയ്ക്ക് ഫാക്സ് സന്ദേശം അയച്ചിരുന്നു.
ഐ ഗ്രൂപ്പില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞശേഷം കെ.വി തോമസ് ആദ്യമായാണ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നത്. ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്നും കെ.വി. തോമസ് പറയുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications