എക്സ്പ്രസ് ദിനപ്പത്രം പൂട്ടാന്‍ ഉത്തരവ്
കൊച്ചി: പുറത്തിറങ്ങാത്ത തൃശൂരിലെ എക്സ്പ്രസ് ദിനപ്പത്രത്തിന്റെ പ്രസാധകരായ എക്സ്പ്രസ് മലയാളം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി പൂട്ടാന്‍ ഹൈ കോടതി ഉത്തരവായി.
കോടതി ഔദ്യോഗിക ലിക്യിഡേറ്ററേയും നിയമിച്ചിട്ടുണ്ട്. കമ്പനിയുടെ ആസ്തികളും മറ്റും എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ ജസ്റിസ് ആര് രാജേന്ദ്ര ബാബു ലിക്യിഡേറ്റര്ക്ക് നിര്‍ദ്ദേശം നല്കി.
ലോഡ് കൃഷ്ണാ ബാങ്ക് നല്കിയ ഹര്‍ജ്ജിയിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. ബാങ്കില്‍ നിന്ന് എടുത്ത 49 ലക്ഷം രൂപയുടെ കടം വീടാന്‍ കമ്പനിയ്ക്ക കഴിയുന്നില്ലെന്ന് കാണിച്ചാണ് ബാങ്ക് ഹര്‍ജ്ജി നല്‍കിയിരുന്നത്. കമ്പനിയ്ക്ക് കടം വീടാന്‍ കഴിയില്ലെന്ന് കോടതിയ്ക്ക് ബോദ്ധ്യമായി. ഇതിനെ തുടര്‍ന്നാണ് അടച്ച് പൂട്ടാന്‍ കോടതി ഉത്തരവിട്ടത്.
ഒരുകാലത്ത് തൃശൂരിലെ പ്രധാന ദിനപ്പത്രമായിരുന്നു എക്സ്പ്രസ്. തുടര്‍ന്ന് സാമ്പത്തിക പ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ഈ കമ്പനിയില്‍ പണം നിക്ഷേപിച്ചിരുന്നു. എന്നിട്ടും കമ്പനിയ്ക്ക് ഗുണം ഉണ്ടായില്ല. പത്രം നല്ല രീതിയില്‍ പുറത്തിറങ്ങിയുമില്ല. അതിന് ശേഷം കേന്ദ്രമന്ത്രിയായിരുന്ന സുബ്രഹ്മണ്യം സ്വാമി പത്രത്തിന്റെ പ്രധാന ഓഹരി വാങ്ങിയിരുന്നു. തുടര്‍ന്ന് കുറച്ച് കാലം പത്രം പുറത്തിറങ്ങിയെങ്കിലും വീണ്ടും നിന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications