Get Updates
Get notified of breaking news, exclusive insights, and must-see stories!

അസീസ് ഇന്ത്യയിലെ പാക് ഹൈകമ്മിഷണര്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഇന്ത്യയിലേയ്ക്കുള്ള ഹൈകമ്മിഷണറെ തീരുമാനിച്ചു. അസീസ് അഹമ്മദ് ഖാനായിരിയ്ക്കും ഇന്ത്യയിലെ പാക് ഹൈകമ്മിഷണര്‍. ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കണം.

പാകിസ്ഥാന്റെ വിദേശ കാര്യ മന്ത്രാലയത്തിലെ വാര്‍ത്താ വക്താവാണ് ഇപ്പോള്‍ അസീസ് ഖാന്‍. പാകിസ്ഥാന്റെ ചൈനയിലെ പ്രതിനിധി റിയാസ് ഖാനായിരിയ്ക്കും ഇന്ത്യയിലെ ഹൈകമ്മിഷണര്‍ എന്ന് നേരത്തേ പാക് പ്രധാനമന്ത്രി ജമാലി പറഞ്ഞിരുന്നു. പക്ഷേ പാക് സര്‍ക്കാര്‍ അത് പിന്നീട് നിഷേധിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി രണ്ട് ദിവസത്തിനകം തന്നെ ഇന്ത്യ പാകിസ്ഥാനിലേയ്ക്കുള്ള ഹൈകമ്മിഷണറുടെ പേര് വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും പാകിസ്ഥാന്‍ ഇന്ത്യയിലേയ്ക്കുള്ള ഹൈകമ്മിഷണറെ തീരുമാനിയ്ക്കാതിരുന്നത് ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഏകദേശം ഒരുമാസത്തിന്ശേഷമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയിലേയ്ക്കുള്ള ഹൈകമ്മിഷണറെ തീരുമാനിയ്ക്കുന്നത്.

പാകിസ്ഥാനിലേയ്ക്കുള്ള ബസ് ഗതാഗതം പുനരാരംഭിയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന്റെ തൊട്ട് പിന്നാലേയാണ് പാകിസ്ഥാന്റെ ഈ തീരുമാനം.

ദില്ലി - ലാഹോര്‍ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ ഇന്ത്യ മേയ് 26നാണ് തീരുമാനിച്ചത്. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാകിസ്ഥാന്‍കാരായ 70 മത്സ്യത്തൊഴിലാളികളെയും 60 സിവിലിയന്‍ തടവുകാരെയും വിട്ടയയ്ക്കാനും തീരുമാനമായി.

ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബസ് സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആഴ്ചയില്‍ രണ്ടു ദിവസമായിരിക്കും ബസ്. സാങ്കേതിക തടസങ്ങള്‍ നീങ്ങിയാല്‍ ഉടന്‍ സര്‍വീസ് തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+