ഹൈക്കമ്മിഷണര്‍: അസിസിന്റെ പേര് അംഗീകരിച്ചു
ദില്ലി: ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷണറായി അസിസ് അഹമ്മദ് ഖാന്റെ പേര് ഇന്ത്യ അംഗീകരിച്ചു.
ഇന്ത്യയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഹൈക്കമ്മിഷണറായി ഖാന്‍ അടുത്തുതന്നെ ചുമതലയേല്‍ക്കും.
അഷ്റഫ് ജഹാംഗീര്‍ ഖാസി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഖാന്‍ ഹൈക്കമ്മിഷണറാവുന്നത്. 2002 മെയില്‍ കശ്മീരില്‍ സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമമുണ്ടായതിനെ തുടര്‍ന്ന് ഖാസിയോട് ഹൈക്കമ്മിഷണര്‍ സ്ഥാനമൊഴിയാന്‍ ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു.
പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി ശിവശങ്കര്‍ മേനോനെ നിയമിച്ചിട്ടുണ്ട്. ചൈനയില്‍ ഇന്ത്യന്‍ അംബാസിഡറായിരുന്നു മേനോന്‍.












Click it and Unblock the Notifications