ചര്‍ച്ച പരാജയപ്പെട്ടാല്‍ കൂടുതല്‍ ആത്മഹത്യാ സ്ക്വാഡുകള്‍
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ചര്‍ച്ച നടക്കുകയും അത് പരാജയപ്പെടുകയും ചെയ്താല്‍ കശ്മീരിലേയ്ക്ക് നൂറുകണക്കിന് ലഷ്കര്‍ ആത്മഹത്യാ സ്ക്വാഡുകളെ അയയ്ക്കാന്‍ പാകിസ്ഥാന്‍ തയ്യാറെടുക്കുന്നു.
പാകിസ്ഥാനിലെ തന്നെ ഒരു വെബ് സൈറ്റാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. ഇതിനായി ആത്മഹത്യാ സ്ക്വാഡുകളെ പരിശീലിപ്പിച്ച് തുടങ്ങി കഴിഞ്ഞു. ഇവരെ നിയന്ത്രണ രേഖയ്ക്ക് ഇപ്പുറത്തേയ്ക്ക് കടത്തി വിടാനാണ് പാകിസ്ഥാന്‍ ഉദ്ദേശിയ്ക്കുന്നത്. പാകിസ്ഥാനിലെ ആഴ്ച പത്രമായ സൗത്ത് ഏഷ്യ ട്രിബ്യൂണാണ് ഇത് പറയുന്നത്. പാകിസ്ഥാന്‍ സൈനിക ഉദ്വോഗസ്ഥരെ ഉദ്ധരിച്ചാണ് പത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.
കശ്മീര്‍ താഴ്വരയെ നടുക്കും വിധം മനുഷ്യബോംബുകളെ അയയ്ക്കാനാണ് പാകിസ്ഥാന്‍ പരിപാടി ഇടുന്നത്.
ആഗ്രാ ഉച്ചകോടിയ്ക്ക് ഇന്ത്യ സമ്മതിച്ചത് കശ്മിരിലെ തീവ്രവാദി ആക്രമണ് സഹിയ്ക്കാനാവാത്തതു കൊണ്ടാണെന്നാണ് ജനറല്‍ പര്‍വേസ് മുഷാറഫ് കരുതുന്നത്. ഇതാണ് ആക്രമണം നടത്താനുള്ള പ്രചോദനം. കൂടുതല്‍ ആക്രമണം നടത്തുന്നത് വീണ്ടും ചര്‍ച്ചയ്ക്ക് കളമൊരുക്കുമെന്നാണ് മുഷാറഫ് കരുതുന്നത്.
ജെയ്ഷ് എ മുഹമ്മദിന് അല്‍ ക്വയ്ദയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതുകൊണ്ട് ഇത്തരം ആക്രമണങ്ങള്‍ക്കായി ലഷ്കര്‍ എ തോയ്ബയെ ഉപയോഗിയ്ക്കാനാണ് പാകിസ്ഥാന്റെ പരിപാടി. ഈ ആരോപണം ഉയര്‍ന്നതുകൊണ്ട് ജെയ്ഷ് എ മുഹമ്മദിന്റെ എല്ലാ നീക്കങ്ങളും യു എസ് നിരീക്ഷിയ്ക്കുന്നുമുണ്ട്. ജെയ്ഷ് എ മുഹമ്മദ് പലകാര്യത്തിലും പാകിസ്ഥാന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിയ്ക്കുന്നില്ല. ഇങ്ങനെ സ്വതന്ത്രമായി നീങ്ങുന്ന ഒരു സംഘടനയെ അല്ല പാകിസ്ഥാന് ആവശ്യം. ജെയ്ഷ് എ മുഹമ്മദ് കൂടുതല്‍ ശക്തി ആര്‍ജ്ജിച്ചതായും പാകിസ്ഥാന്‍ സംശയിയ്ക്കുന്നു.
ലഷ്കര്‍ എ തോയ്ബയുടെ നേതാവായ ഹഫീസ് സയിദായിരിയ്ക്കും ഈ വേനലില്‍ കശ്മീരില്‍ നടക്കുന്ന ആക്രമണങ്ങളുടെ ചുക്കാന്‍ പിടിയ്ക്കുക. ഈയാള്‍ക്ക് മുത്താഹിദ മജ്ലിസ് എ അമാല്‍ എന്ന സംഘടനയുമായും ഐ എസ് ഐ യുമായും ഇസ്ലാമാബാദ് നേതൃത്ത്വവുമായും നല്ല ബന്ധമാണ് ഉള്ളത്.












Click it and Unblock the Notifications