സമാധാനശ്രമം പരാജയപ്പെട്ടാല്‍ വിരമിക്കും
ബര്‍ലിന്‍: പാകിസ്ഥാനുമായുള്ള സമാധാന ശ്രമങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ വിരമിക്കുമെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി.
ജര്‍മന്‍ ദിനപത്രമായ ഡെര്‍ സ്പിഗലിന് അനുവദിച്ച അഭിമുഖത്തിലാണ് വാജ്പേയി ഇക്കാര്യം പറഞ്ഞത്. സമാധാന ശ്രമം പരാജയപ്പെട്ടാല്‍ തന്റെ പരാജയം സമ്മതിക്കുകയും വിരമിക്കുകയും ചെയ്യേണ്ടതുണ്ട്.
എഴുപതെട്ടുകാരനായ വാജ്പേയി അടുത്ത വര്‍ഷത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഇത്തരം കാര്യങ്ങളില്‍ പ്രവചനം നടത്തുന്നത് ബുദ്ധിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫുമായി ചര്‍ച്ച നടത്താന്‍ ഒരുക്കമാണ്. കശ്മീരിലെ മുജാഹിദ്ദീന്‍ വിഭാഗത്തിലെ മിക്ക തീവ്രവാദി സംഘടനകളെയും പാകിസ്ഥാന്‍ നിരോധിച്ചിട്ടുണ്ട്. ഇതിന് യഥാര്‍ഥ ഫലമുണ്ടാവുകയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്- പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications