കലാലയ രാഷ്ട്രീയം: ആന്റണി പ്രതികരിച്ചില്ല
തിരുവനന്തപുരം: കലാലയ രാഷ്ട്രീയം വേണമെങ്കില്‍ മാനേജ്മെന്റുകള്‍ക്ക് നിരോധിയ്ക്കാമെന്ന ഹൈകോടതി വിധിയോട് പ്രതികരിയ്ക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി തയ്യാറായില്ല.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിയ്ക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയോട് വിധിയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം വാര്‍ത്താ ലേഖകര്‍ ആരാഞ്ഞത്.
വിധി വിശദമായി പഠിച്ചതിന് ശേഷമേ താന്‍ അതിനെക്കുറിച്ച് പ്രതികരിയ്ക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.












Click it and Unblock the Notifications