മൂന്നാം മുന്നണിക്ക് സാധ്യതയില്ല
തിരുവനന്തപുരം: ബി ജെ പിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് ഒരു മൂന്നാം മുന്നണിയുണ്ടാക്കാനുള്ള സാധ്യത എന്‍ എസ് എസും എസ് എന്‍ ഡി പിയും തള്ളിക്കളഞ്ഞു.
ഇന്ത്യന്‍ ഫെഡറല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് പി. സി. തോമസ് മന്ത്രിയായത് സാമുദായിക ജാതി സംഘടനകള്‍ക്ക് ബി ജെ പിയുമായി സഹകരിക്കാമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എന്‍ എസ് എസ്, എസ് എന്‍ ഡി പി നേതാക്കള്‍.
ബി ജെ പിയുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ബി ജെ പി ഇപ്പോഴും മുന്നോക്ക ജാതികള്‍ നിയന്ത്രിക്കുന്ന പാര്‍ട്ടിയാണ്. അത്തരമൊരു പാര്‍ട്ടിയുമായി എസ് എന്‍ ഡി പിയ്ക്ക് സഹകരിക്കാനാവില്ല.
ഒരു മൂന്നാം മുന്നണി രൂപീകരിക്കുന്നതിനുള്ള സാധ്യത കേരളത്തിലില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യു ഡി എഫിലെയും എല്‍ ഡി എഫിലെയും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. എന്നാല്‍ അത് സംഭവിക്കുന്നതുവരെ മൂന്നാം മുന്നണിക്ക് യാതൊരു സാധ്യതയുമില്ല.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സമദൂരം പാലിക്കുന്ന നയത്തില്‍ മാറ്റമില്ലെന്ന് എന്‍ എസ് എസ് അസിസ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് സമിതിയുടെ തീരുമാനം എന്‍ എസ് എസിന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ കാരണമാവുന്നില്ല. ബി ജെ പിയുടെ തീരുമാനത്തെ എന്‍ എസ് എസ് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ അര്‍ഥം എന്‍ എസ് എസ് ബി ജെ പിയുമായി ഒന്നിക്കുമെന്നല്ല- സുകുമാരന്‍ നായര്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications