മാറാട്: മന്ത്രിസഭാ സമിതി രൂപികരിച്ചു
തിരുവനന്തപുരം: കൂട്ടക്കൊല നടന്ന മാറാട്ടെ സമാധാനശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്നതിനായി മൂന്നംഗ മന്ത്രിസഭാ സമിതിക്ക് രൂപം നല്‍കി.
പൊതുമരാമത്ത് മന്ത്രി എ. കെ. മുനീറിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ സഹകരണമന്ത്രി എം. വി. രാഘവന്‍, ആരോഗ്യമന്ത്രി പി. ശങ്കരന്‍ എന്നിവര്‍ അംഗങ്ങളാണ്. മെയ് 28 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സമിതി രൂപീകരിച്ചത്.
സമാധാനം തിരികെ കൊണ്ടുവരുന്നതിനായി മാറാട്ടെ ബന്ധപ്പെട്ട എല്ലാവരുമായും സമിതി ചര്‍ച്ച നടത്തുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
മാറാട് ജുമാമസ്ജിദ് വഖഫ് ബോര്‍ഡിന് കൈമാറണമെന്ന ആവശ്യത്തെ കുറിച്ച് ഇതുസംബന്ധിച്ച് പൊലീസും ജില്ലാ അധികൃതരുമാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.












Click it and Unblock the Notifications