ഗുരുവായൂര്‍ സൈറ്റ്: രണ്ട് പേര്‍ക്ക് സസ്പന്‍ഷന്‍
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ വെബ്സൈറ്റില്‍ അശ്ലീല വെബ്സൈറ്റുമായി ലിങ്ക് കണ്ടതുമായി ബന്ധപ്പെട്ട് രണ്ട് ദേവസ്വം ജീവനക്കാരെ സസ്പെന്റ് ചെയ്തു. എ.കെ. രാധാകൃഷ്ണന്‍, കെ. ശശിധരന്‍ എന്നീ ദേവസ്വം ക്ലാര്‍ക്കുമാരാണ് സസ്പെന്‍ഷനിലായത്.
ഇന്റര്‍നെറ്റില്‍ ഗുരുവായൂര്‍ ദേവസ്വം ഡോട്ട് കോം എന്ന സൈറ്റ് പേര് വഴി കുറച്ച് ദിവസമായി എത്തുന്നത് ഒരു അശ്ലീല വെബ്സൈറ്റിലേക്കായിരുന്നു. പേരിന്റെ രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞിട്ടും അത് പുതുക്കാതിരുന്നതാണ് ഇതിന് കാരണം. ഗുരുവായൂര്‍ ദേവസ്വത്തിനു വേണ്ടി കോഴിക്കോട്ടുള്ള ഗാമട്ട് എന്ന സ്ഥാപനം സൗജന്യമായി തയ്യാറാക്കിയ വെബ്സൈറ്റാണിതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പി.എസ്. മോഹന്‍ പറഞ്ഞു. ഗാമട്ട് എന്ന സ്ഥാപനത്തിനും കരാറുകാരനുമെതിരെ നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദേവസ്വത്തിലെ ചില ഉദ്വോഗസ്ഥല്‍ തമ്മിലുള്ള ശീതസമരമാണത്രെ ശരിയായ സമയത്ത് വെബ്സൈറ്റിന്റെ പേര് പുതുക്കാതിരിയ്ക്കാന്‍ കാരണമായത്.












Click it and Unblock the Notifications