മാറാട് സംഭവം: അഞ്ച് പേര്‍ കൂടി പിടിയില്‍
കോഴിക്കോട്: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു.
മാറാട് തെക്കേപ്പുറത്ത് മുഹമ്മദലി (40), സഹോദരന്‍ നസീര്‍ (35), എഞ്ചുവിന്റകത്ത് ഹനീഫ (37), പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് പറമ്പില്‍ വീട് അക്ബര്‍ (21), ചെട്ടിപ്പടി കൂരന്റെ പുരക്കല്‍ സുബൈര്‍ (23) എന്നിവരാണ് അറസ്റിലായത്.
പൊലീസ് നേരത്തെ വെളിപ്പെടുത്തിയ കേസിലെ 15 പ്രധാന പ്രതികളുടെ ലിസ്റില്‍ പെട്ടവരാണ് ആദ്യത്തെ മൂന്ന് പേര്‍. ചാലിയം ഫോറസ്റ് ഡിപ്പോക്ക് സമീപത്ത് നിന്നാണ് പൊലീസ് ഇവരെ അറസ്റ് ചെയ്തത്. അക്ബറും സുബൈറുമാണ് ഇവര്‍ക്ക് ഒളിച്ചുതാമസിക്കാന്‍ സൗകര്യം നല്‍കിയത്.
മാറാട് ജുമാമസ്ജിദ് കേന്ദ്രീകരിച്ചാണ് അക്രമത്തിന്റെ ഗൂഢാലോചന നടന്നതെന്ന് ക്രൈംബ്രാഞ്ച് ഐ ജി മഹേഷ്കുമാര്‍ സിംഗ്ല പറഞ്ഞു.












Click it and Unblock the Notifications