മുനീര്‍ മാറാട് സന്ദര്‍ശിച്ചു
കോഴിക്കോട്: കൂട്ടക്കൊല നടന്ന മാറാട് കടപ്പുറം മുസ്ലിം ലീഗ് മന്ത്രി മൂനീര്‍ സന്ദര്‍ശിച്ചു. മേയ് 27 ചൊവാഴ്ചയാണ് മുനീര്‍ മാറാട് സന്ദര്‍ശിച്ചത്. കൂട്ടക്കൊല നടന്ന ശേഷം മാറാട് സന്ദര്‍ശിയ്ക്കുന്ന ആദ്യ മുസ്ലിം ലീഗ് മന്ത്രിയാണ് മുനീര്‍.
മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയുടേയും സര്‍ക്കാരിന്റേയും തീരുമാമപ്രകാരമായിരുന്നു സന്ദര്‍ശനം. അരയസമാജം നേതാക്കളുമായും മറ്റ ഹിന്ദു സംഘടനാ നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മുനീര്‍ മാറാട് സന്ദര്‍ശിയ്ക്കാന്‍ തീരുമാനിച്ചത്.
ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ മുനീര്‍ സന്ദര്‍ശിച്ചു. പക്ഷേ വീട്ടിലുള്ളവര്‍ മുനീറിനോട് വളരെ തണുത്ത സമീപനമാണ് കാണിച്ചത്. അവര്‍ മുനീറിനോട് ഒന്നും തന്നെ പറയാന്‍ തയ്യാറായില്ല.
അരയ സമാജം ഓഫീസിലെ നേതാക്കള്‍ മാത്രമാണ് മുനീറിനോട് സംസാരിച്ചത്.












Click it and Unblock the Notifications