പള്ളി കൈമാറാന്‍അധികാരമില്ലെന്ന് കളക്ടര്‍
കോഴിക്കോട്: മാറാട് ജുമാമസ്ജിദ് വഖഫ് ബോര്‍ഡിന് കൈമാറാന്‍ തനിക്ക് അധികാരം ഇല്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് പറഞ്ഞു.
പൊലീസ് നിര്‍ദേശ പ്രകാരമാണ് പള്ളിയേറ്റെടുത്തതെന്നും പൊലീസ് നിര്‍ദേശം അനുസരിച്ച് മാത്രമേ തനിക്ക് പ്രവര്‍ത്തിക്കാനാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം പള്ളികളില്‍ ഭരണപരമായ തര്‍ക്കം വരുമ്പോള്‍ ഏറ്റെടുക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരമുണ്ട്. എന്നാല്‍ മാറാട് പോലെ ക്രിമിനല്‍ സംഭവങ്ങളില്‍ പള്ളി ഏറ്റെടുക്കാന്‍ വഖഫ് ബോര്‍ഡിനാവില്ല.
മാറാട് പള്ളിയില്‍ ആരാധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ആരാധനയ്ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിനായി റവന്യു വകുപ്പിലെ ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications