പിരിച്ചുവിടല്‍ നീക്കം: വിനയ കോടതിയില്‍
കൊച്ചി: തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ മാനന്തവാടി പൊലീസ് സ്റേഷനിലെ വനിതാ കോണ്‍സ്റബിള്‍ വിനയ ഹൈക്കോടതിയെ സമീപിച്ചു.
അച്ചടക്കലംഘനത്തിന് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ സൂപ്രണ്ട് നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്താണ് വിനയ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ എസ് പിക്ക് അധികാരമില്ലെന്ന് വിനയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
നേരത്തെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ വിനയയെ ഡി ജി പി സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ നടന്ന പൊലീസ് അത്ലറ്റ് മീറ്റില്‍ വനിതാ കോണ്‍സ്റബിളുമാരുടെ സ്കോറുകള്‍ മൊത്തം സ്കോറിനൊപ്പം ചേര്‍ക്കാത്ത വിവേചനത്തില്‍ പ്രതിഷേധിച്ച് ട്രാക്കില്‍ കിടന്നതിനാണ് വിനയയെ സസ്പെന്റ് ചെയ്തത്. തുടര്‍ന്ന് വിവേചനത്തിനെതിരെ വിനയ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications