കലാലയ രാഷ്ട്രീയം: യു ഡി എഫ് അപ്പീല്‍ നല്‍കണം
തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിരോധിക്കാന്‍ സഹായകമാവുന്ന ഹൈ കോടതി വിധിയ്ക്കെതിരെ യു ഡി എഫ് സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍.
കോടതി വിധിയെപ്പറ്റി തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിയ്ക്കുകയായിരുന്നു വി.എസ്.
ഈ കോടതി വിധി കോളജ് കാമ്പസുകളില്‍ വര്‍ഗീയത പടര്‍ത്താന്‍ കാരണമാവുനമെന്നും വി എസ് അഭിപ്രായപ്പെടുന്നു. ദൂരവ്യാപകമായ പ്രത്യാഘ്യാതമാണ് ഇതുകൊണ് ഉണ്ടാകാന്‍ പോകുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശം ഉള്ള വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രീയ അജ്ഞത സൃഷ്ടിക്കുകയാണ് കോടതി വിധി കൊണ്ടുണ്ടാകുന്നത്. അപ്പീലിന് പോകുകയോ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുകയോ ചെയ്യുകയാണ് സര്‍ക്കാര്‍ വേണ്ടതെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സമുദായ കക്ഷികളുടെ പ്രതിനിധികളാണ് ഈ വിധിയെ സ്വാഗതം ചെയ്തിരിയ്ക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയും വിധിയെ അനുകൂലിച്ചത്.
യു ഡി എഫ് ഇതിനെ അനുകൂലിയ്ക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും വി എസ് പറഞ്ഞു.












Click it and Unblock the Notifications