പള്ളി കൈമാറണമെന്ന് വഖഫ് ബോര്‍ഡ്
കോഴിക്കോട്: മാറാട് ജുമാ മസ്ജിദിന്റെ നിയന്ത്രണം സംസ്ഥാന വഖഫ് ബോര്‍ഡിന് കൈമാറണമെന്ന് ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പള്ളിയുടെ ഭരണം വഖഫ് ബോര്‍ഡിന് കൈമാറണമെന്നും മുസ്ലിങ്ങളുടെ ആരാധനാലയങ്ങളുടെ നടത്തിപ്പിന് ബോര്‍ഡിന് മാത്രമേ അധികാരമുള്ളൂവെന്നും യോഗം പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു.
മാറാട് നടന്ന കൂട്ടക്കൊലയെ യോഗം അപലപിച്ചു. അക്രമത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടി ശിക്ഷിക്കണം. ആരാധനാസ്ഥലങ്ങളില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ. എം. ജലീല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എം. പി. അബ്ദുള്‍ സമദ് സമദാനി, എം എല്‍ എമാരായ സി. മോയിന്‍കുട്ടി, സി. പി. മുഹമ്മദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications