ഫെഡറല്‍ ബാങ്ക് ശാഖകള്‍ ബന്ധിപ്പിക്കുന്നു
കൊച്ചി: ഇന്ത്യയിലെ ഫെഡറല്‍ ബാങ്കിന്റെ 421 ശാഖകളും കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്നു. സിസ്കോ സിസ്റംസാണ് ഈ വൈഡ് ഏരിയ നെറ്റ്വര്‍ക്ക്(വാന്‍) വഴി ഇത്രയും ഫെഡറല്‍ ബാങ്ക് ശാഖകളെ ബന്ധിപ്പിക്കുന്ന ജോലി ഏറ്റെടുത്തിരിക്കുന്നത്.
ഇതിനകം ബാങ്കിന്റെ 250 ശാഖകളെ പരസ്പരം ബന്ധിപ്പിച്ച് കഴിഞ്ഞതായി സിസ്കോ മെയ് 29 വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതോടെ ഏത് ശാഖയില്‍ നിന്നും ഉപഭോക്താവിന് ബാങ്കിടപാട് നടത്താനാവും.
ഇന്റര്‍നെറ്റ് ബാങ്കിംഗ്, ടെലി ബാങ്കിംഗ്, ഓണ്‍ലൈന്‍ എടിഎം തുടങ്ങിയ സൗകര്യങ്ങളും ഫെഡറല്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് മാത്രമായ ഫെഡ്ഫാസ്റ്, ഫെഡ് അലര്‍ട്ട് എന്നീ സൗകര്യങ്ങളും ലഭിക്കും. ഓണ്‍ലൈന്‍ വഴി ബില്ലുകള്‍ നല്കല്‍, എവിടെനിന്നും ബാങ്കിടപാട് നടത്താനുള്ള സൗഗര്യം, ഒരു ബാങ്ക് ശാഖയില്‍ നിന്നും മറ്റൊരു ബാങ്ക് ശാഖയിലേക്ക് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവ ഇതോടെ സാധ്യമാകുമെന്ന് ബാങ്കിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എന്‍.സി. നായര്‍ പറഞ്ഞു.
ഏറ്റവും മികച്ച ശൃംഖലാ സൗകര്യത്തിലാണ് ഇന്ത്യയുടെ ബാങ്കിംഗ് വ്യവസായത്തിന്റെ ഭാവിയെന്ന് സിസ്കോ സിസ്റംസിന്റെ ഇന്ത്യാ, സാര്‍ക് മേഖലാ വൈസ് പ്രസിഡന്റ് ബി. അശോക് പറഞ്ഞു.












Click it and Unblock the Notifications