മാലിന്യം നീക്കല്‍: കമ്പനിയ്ക്കെതിരെ അന്വേഷണം
ചെന്നൈ: മാലിന്യം നീക്കം ചെയ്യുന്ന കമ്പനി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ കുറിച്ച് ചെന്നൈ കോര്‍പ്പറേഷന്റെ വിജിലന്‍സ് വകുപ്പ് അന്വേഷണം നടത്തും.
ഡി എം കെ സര്‍ക്കാരിന്റെ കാലത്താണ് മാലിന്യം നീക്കം ചെയ്യുന്നതിന് സ്വകാര്യ കമ്പനിയുമായി കരാര്‍ ചെയ്തത്. 10 കോര്‍പ്പറേഷന്‍ സോണുകളിലെ മൂന്നെണ്ണത്തിലാണ് മാലിന്യം നീക്കം ചെയ്യുന്ന ജോലി കമ്പനി ചെയ്തിരുന്നത്.
കെട്ടിട അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ടണ്‍ മാലിന്യം നീക്കം ചെയ്തിട്ടുണ്ടെന്ന് കാണിച്ച് കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നാണ് കമ്പനിയ്ക്കെതിരായ ആരോപണം.
അതേ സമയം അന്വേഷണം നടക്കുമ്പോള്‍ നഗരത്തിലെ മാലിന്യം നീക്കം ചെയ്യല്‍ ചിലയിടങ്ങളില്‍ പ്രതിസന്ധിയിലാവും.












Click it and Unblock the Notifications