മുലായം സോണിയയെ കണ്ടു
ദില്ലി: സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉത്തര്‍ പ്രദേശില്‍ മായാവതി സര്‍ക്കാരിന് ബദലായി ഒരു മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
കേന്ദ്രമന്ത്രി പദത്തില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്സിംഗ് രാജിവയ്ക്കുകയും ഉത്തര്‍പ്രദേശില്‍ ബിജെപി പിന്തുണയുള്ള മായാവതി സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അജിത് സിംഗിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാരിനെ താഴെയിറക്കാനാണ് മുലായം സിംഗ് യാദവിന്റെ ശ്രമം.
ഇരു നേതാക്കളും ഏകദേശം അരമണിക്കൂര്‍ നേരം ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയം അനുദിനം അധപതിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ വേളയില്‍ അജിത്സിംഗിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുവെങ്കില്‍ അതിന്റെ സ്വാഗതം ചെയ്യുമെന്നും മുലായം സിംഗ് പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനോടനുബന്ധിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം ചേരുന്നതിന് മുന്നോടിയായി സോണിയാ ഗാന്ധി നടത്തിയ ഈ ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഒരു പക്ഷെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമാനചിന്താഗതിക്കാരെ ചേര്‍ത്ത് ഒരു പുതിയ മുന്നണിയുണ്ടാക്കാന്‍ സോണിയാഗാന്ധി തയ്യാറായേക്കുമെന്ന് കരുതുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications