കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്പിന്‍വാള്‍ ബി പി ഒ കേന്ദ്രം തുടങ്ങി

  • By Staff
Google Oneindia Malayalam News

കൊച്ചി: അസ്പിന്‍വാള്‍ കൊച്ചിയ്ക്കടുത്ത് കല്‍വെട്ടിയില്‍ ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് (ബി പി ഒ) കേന്ദ്രം തുടങ്ങി. വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ബി പി ഒ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കാള്‍ സെന്ററാണ് ആസ്പിന്‍ വാള്‍ തുടങ്ങിയിരിയ്ക്കുന്നത്.

സംസ്ഥാനത്ത് ബി പി ഒ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിവരികയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോള്‍ സെന്ററുകളില്‍ ജോലി കിട്ടുന്നതിന് ഉദ്യോഗാര്‍ഥികളെ സഹായിക്കാന്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. ഒരു ഐ ടി കേന്ദ്രമായി കൊച്ചിയെ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. വികസന രംഗത്ത് കഴിഞ്ഞ ചില ദശകങ്ങളില്‍ നഷ്ടമായത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനം.

ഏതാനും ആഴ്ചകള്‍ കൊണ്ട് കോള്‍ സെന്ററിന്റെ ശേഷി ഇരട്ടിയാക്കുമെന്ന് അസ്പിന്‍വാള്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് എന്‍. ആര്‍. പൈ പറഞ്ഞു. കസ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവുകള്‍ക്ക് ആവശ്യമായ പരിശീലനം തുടങ്ങുന്നതിന് കമ്പനി ആറ് മാസം മുമ്പ് ഒരു അക്കാദമി സ്ഥാപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X