സിപിഎം വിമതര്‍ കായിക ക്യാമ്പ് തുടങ്ങി
കൊല്ലം: സി പി എം പ്രവര്‍ത്തകരുടെ അക്രമം നേരിടുന്നതിനായി സി പി എം വിമതര്‍ മൂന്ന് സ്ഥലങ്ങളില്‍ കായിക പരിശീലന ക്യാമ്പുകള്‍ തുടങ്ങി.
രണ്ടാഴ്ച മുമ്പ് കടക്കലില്‍ ഒരു പൊതുയോഗത്തിനിടെ മുന്‍ സി ഐ ടി യു നേതാവ് വി. ബി. ചെറിയാനെതിരെ അക്രമമുണ്ടായതിനെ തുടര്‍ന്നാണ് കായിക പരിശീലന ക്യാമ്പുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സി പി എം വിമതര്‍. സി പി എം പ്രവര്‍ത്തകരില്‍ നിന്നും അക്രമമുണ്ടാവുമെന്ന് അവര്‍ ഭയക്കുന്നുണ്ട്.
കരുനാഗപ്പള്ളി, കുന്നത്തൂര്‍ ഏരിയാ കമ്മിറ്റികളില്‍ നിന്ന് കൂടുതല്‍ പേര്‍ രാജി വയ്ക്കുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച ചെറിയാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഈ കമ്മിറ്റികളിലെ ചില നേതാക്കള്‍ കൂടി പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സി പി എം ജില്ലാ കമ്മിറ്റിയില്‍ നിന്ന് എന്തു തരം നടപടിയാണുണ്ടാവുകയെന്ന് കണ്ടതിന് ശേഷം അടുത്ത നീക്കം നടത്താമെന്ന തീരുമാനത്തിലാണ് ഈ നേതാക്കള്‍ ഇപ്പോള്‍.
അതേ സമയം വിമതരുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് സി പി എം നേതൃത്വം. കരുനാഗപ്പള്ളി, കുന്നത്തൂര്‍ ഏരിയാ കമ്മിറ്റികളിലെ ചില നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് സി പി എം നേതാക്കള്‍ സൂചിപ്പിച്ചിരുന്നു.












Click it and Unblock the Notifications