മൂന്ന് നേതാക്കള്‍ സി പി എം വിട്ടു
കൊല്ലം: ജില്ലയിലെ മൂന്ന് സി പി എം നേതാക്കള്‍ പാര്‍ട്ടി വിട്ടതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ട്രേഡ് യൂണിയന് നേതാവ് വി. ബി. ചെറിയാന് സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
സി പി എം മുന്‍ ജില്ലാ സെക്രട്ടറിയും സി ഐ ടി യു ജോയിന്റ് സെക്രട്ടറിയുമായ കെ. പി. വിശ്വവത്സലന്, ചാത്തന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പി. ഗംഗാധരന്‍പിള്ള, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് മുന്‍ ജില്ലാ സെക്രട്ടറി കൃഷ്ണമ്മാള്‍ എന്നിവരാണ് സി പി എം വിടാനുള്ള തീരുമാനം അറിയിച്ചത്. വി. ബി. ചെറിയാന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്ന് അവര്‍ പറഞ്ഞു.
അടിയന്തിരാവസ്ഥ കാലത്ത് സി പി എം കൊല്ലം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായിരുന്നു വിശ്വവത്സലന്. അവസാനത്തെ പാര്‍ട്ടി സമ്മേളനത്തില്‍ വിശ്വവത്സലനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി ചവറ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സി ഐ ടി യു വിഭാഗത്തിന്റെ പ്രമുഖ വക്താവാണ് വിശ്വവത്സലന്.
സി പി എമ്മിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു ഗംഗാധരന്‍പിള്ള. കൃഷ്ണമ്മാള്‍ വിളക്കുടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിയിരുന്നിട്ടുണ്ട്.
നേരത്തെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച കടക്കല്‍ സുന്ദരേശന്, രമണന്, രാജദാസ് എന്നിവരും ചെറിയാനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള തീരുമാനം അറിയിച്ചു. സി ഐ ടി യു നേതൃത്വത്തിലുള്ള കശുവണ്ടി തൊഴിലാളി കേന്ദ്രത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് സുന്ദരേശന്. മൂന്ന് പേരും സി പി എം ചടയമംഗലം ഏരിയാ കമ്മിറ്റിയിലെ നേതാക്കളായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications