നടന്‍ ദിലീപ് റോഡ് കത്തിച്ചുവെന്ന്
കൊച്ചി: നടന്‍ ദിലീപ് സിനിമാ ഷൂട്ടിംഗിനിടെ സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ ഒരു ഭാഗം നശിപ്പിച്ചുവെന്ന് പരാതി. റോഡ് കത്തിച്ചതിന് ഒരു കോടി അറുപതു ലക്ഷം രുപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിലീപിനെതിരെ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍(ആര്‍ബിസിസി) പൊലീസില്‍ പരാതി നല്‍കി.
അതേ സമയം ഷൂട്ടിംഗിനിടയില്‍ റോഡ് കത്തിയെന്നത് വ്യാജമായ ആരോപണമാണെന്നും തന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും ദിലീപ് പറഞ്ഞു.
ദിലീപ് നിര്‍മ്മിക്കുന്ന സി.ഐ.ഡി. മൂസ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് റോഡിന്റെ ഒരു ഭാഗം കത്തിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ദിലീപ് തന്നെയാണ് ഈ സിനിമയുടെ നിര്‍മ്മാതാവ്. കളമശ്ശേരി എച്ച്എംടിക്കു സമീപം ഷൂട്ടിംഗ് നടക്കുമ്പോഴാണ് റോഡിന് കേടുപാട് സംഭവിച്ചതെന്നാണ് ആരോപണം. സി.ഐ.ഡി. മൂസയില്‍ ഒരു കാര്‍ കത്തിക്കുന്ന രംഗമാണ് തീപിടുത്തത്തിന് കാരണമായതെന്ന് പരാതിയില്‍ പറയുന്നു.
കാര്‍ കത്തിക്കുന്ന രംഗം ഈ റോഡിലല്ല ചിത്രീകരിച്ചതെന്ന് ദിലീപ് പറഞ്ഞു. നഗരത്തിലെ എല്ലാ പൊലീസ് സ്റേഷനുകളിലും മൂസയുടെ ചിത്രീകരണത്തെക്കുറിച്ച് അറിയിപ്പു കൊടുത്തിരുന്നു എന്നും ആര്‍ട്ട് ഡയറക്ടറുടെ വാഹനത്തില്‍ നിന്നുവീണ ബ്ലാക് ഓക്സൈഡ് കട്ടപിടിച്ചതിനെ റോഡ് കത്തിയതായി തെറ്റിദ്ധരിച്ചതാണെന്നും ദിലീപ് പറഞ്ഞു.
എന്നാല്‍ കാര്‍ കത്തിച്ചപ്പോള്‍ റബറൈസ്ഡ് റോഡില്‍ തീ പിടിക്കുകയായിരുന്നെന്നാണ് ആര്‍ബിസിസി.യുടെ വാദം.












Click it and Unblock the Notifications