കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി.സി. ജോര്‍ജ്ജിനെ മാറ്റി

  • By Staff
Google Oneindia Malayalam News

കോട്ടയം: പി.സി. ജോര്‍ജ്ജ് എംഎല്‍എയെ കേരളാ കോണ്‍ഗ്രസ്(ജെ) ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് മെയ് 29 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

രാജ്യസഭാ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്കെതിരെയും പി.സി. ജോര്‍ജ്ജിനെതിരെയും ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇത് നിഷേധിക്കാന്‍ ജോര്‍ജ്ജിന് കഴിഞ്ഞില്ല. - പി.ജെ. ജോസഫ് പറഞ്ഞു.

പി.സി. ജോര്‍ജ്ജിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്നേയുള്ളൂ. അല്ലാതെ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമൊന്നുമില്ല. പാര്‍ട്ടിയുടെ ആറ് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളെ മാറ്റിയെന്നേയുള്ളൂ.അതിനപ്പുറം ഇതിന് വലിയ പ്രാധാന്യം കല്പിക്കേണ്ടെന്നും പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു.

കുറെക്കാലമായി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫുമായി അകന്നുകൊണ്ടിരിക്കുകയായിരുന്നു പി.സി. ജോര്‍ജ്ജ്. മതികെട്ടാന്‍ പ്രശ്നത്തില്‍ വനം കയ്യേറിയ കര്‍ഷകര്‍ക്കെതിരായ നിലപാട് സ്വീകരിച്ചതില്‍ ജോസഫിന് പി.സി. ജോര്‍ജ്ജിനോട് വിരോധമുണ്ടായിരുന്നു.

ഈയിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആന്റണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കരുണാകരനെയും സിപിഎമ്മിനെയും ഒന്നിപ്പിക്കാന്‍ പി.സി. ജോര്‍ജ്ജ് നടത്തിയ നീക്കത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പി.സി. ജോര്‍ജ്ജിനെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X