മാറാട്: പൊലീസ് പരാജയമെന്ന് കുമ്മനം
തിരുവനന്തപുരം: മാറാട് സംഭവം ആസൂത്രണം ചെയ്തവരെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് വി എച്ച് പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു.
മാറാട് സംഭവം സംബന്ധിച്ച ഫോട്ടോ പ്രദര്‍ശനം മെയ് 29 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
മാറാട് സംഭവത്തെ തുടര്‍ന്ന് ഉടന്‍ പിടിയിലായവരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ് ചെയ്തുവെന്ന് പൊലീസ് പ്രചരിപ്പിക്കുന്നത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പൊലീസ് കണ്ടെത്താനായിട്ടില്ല. മാറാട് സംഭവവുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ സമിതി കൊണ്ട് യാതൊരു പ്രയോജനവുമില്ല.
ഫോട്ടോ പ്രദര്‍ശനം സംസ്ഥാന വ്യാപകമായി നടത്തുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.












Click it and Unblock the Notifications