മാറാട്: മൂന്ന് പേരെ കൂടി അറസ്റ് ചെയ്തു
കോഴിക്കോട്: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു.
തെക്കേപ്പുറത്ത് വിജിലി (22), പരീച്ചന്റകത്ത് ഹാരീസ് (30), പള്ളിത്തൊടി റിസാല്‍ ബാബു (22) എന്നിവരാണ് അറസ്റിലായത്. കേസിലെ പ്രധാന പ്രതികളിലൊരാളാണ് വിജിലി. കഴിഞ്ഞ വര്‍ഷം മാറാട് നടന്ന കലാപത്തില്‍ മരിച്ച അബൂബക്കറിന്റെ മകനാണ് വിജിലി.
വിവരം നല്‍കിയാല്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന 15 പ്രതികളില്‍ പെട്ടവരാണ് മൂവരു.ം 15 പേരില്‍ 14 പേരും പിടിയിലായിക്കഴിഞ്ഞു. സക്കീര്‍ മാത്രമാണ് പിടിയിലാവാനുള്ളത്. പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാറാട്ടെ ഇവരുടെ വീട്ടുവളപ്പുകളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു.












Click it and Unblock the Notifications