പള്ളി കൈമാറുന്നതിനെതിരെ അഭിഭാഷകര്‍
കോഴിക്കോട്: മാറാട് ജുമാ മസ്ജിദ് വഖഫ് ബോര്‍ഡിന് കൈമാറാനുള്ള ഏത് നീക്കത്തെയും നിയമപരമായി നേരിടുമെന്ന് ഇന്ത്യന്‍ അഭിഭാഷക അസോസിയേഷന്‍ ജില്ലാ യൂണിറ്റ് അറിയിച്ചു.
പള്ളി വഖഫ് ബോര്‍ഡിന് കൈമാറുന്നത് മാറാട് കൂട്ടക്കൊല സംബന്ധിച്ച അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പള്ളിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് അധികൃതര്‍ പള്ളി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഏറ്റെടുക്കല്‍ തീരുമാനത്തില്‍ മാറ്റം വരുത്തുന്നത് ക്രൈംബ്രാഞ്ച് നടത്തിവരുന്ന അന്വേഷണത്തിന് ശേഷം മാത്രമായിരിക്കണം.
പള്ളി കൈമാറുന്നതടക്കമുള്ള കാര്യത്തെ കുറിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
അസോസിയേഷന്‍ സെക്രട്ടറി ശിവരാമകൃഷ്ണന്‍, വൈസ് പ്രസിഡന്റുമാരായ ബിനീഷ് ബാബു, മുകുന്ദന്‍, ഇ. ബാലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications