സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ല: മുരളി
തിരുവനന്തപുരം: യു ഡി എഫില്‍ ചര്‍ച്ച ചെയ്തെടുത്ത ചില തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
പൊതുമേഖലാസ്ഥാപനങ്ങളെ കുറിച്ചുള്ള എ. വി. താമരാക്ഷന്‍ കമ്മിറ്റി റിപ്പോര്‍ട്ടും മദ്യനയവും നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. എ. വി. താമരാക്ഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാത്തത് പ്രതിപക്ഷ സമരം ചൂണ്ടിക്കാട്ടിയാണ്. പ്രതിപക്ഷ സമരത്തെ അവഗണിച്ച് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുകയാണ് വേണ്ടത്.
കേരള പബ്ലിക് സെക്ടര്‍ ഒഫീസേഴ്സ് കോണ്‍ഗ്രസിന്റെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.
അടുത്ത വര്‍ഷം സമരങ്ങളെ ഭയക്കാതെ എത്രയും പെട്ടെന്ന് തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോവുന്നതിനെ കെ പി സി സി പിന്തുണയ്ക്കും.
ഡി സി സി പ്രസിഡന്റ് എന്‍. പീതാംബരക്കുറുപ്പ്, വി. എസ്. ശിവകുമാര്‍ എം പി, എന്‍. ശക്തന്‍ എം എല്‍ എ, കെ. പി. കുഞ്ഞിക്കണ്ണന്‍, എ. വി. താമരാക്ഷന്‍ എന്നിവരും സംസാരിച്ചു.












Click it and Unblock the Notifications