സാമ്പത്തിക സംവരണം പാടില്ല: എസ്എന്‍ഡിപി
കൊല്ലം: സാമ്പത്തിക സംവരണം ഭരണഘടനയ്ക്കും സംവരണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് സംവരണം നടപ്പിലാക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയായിരിക്കണം സംവരണത്തിന്റെ മാനദണ്ഡമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നരസിംഹറാവു സര്‍ക്കാരിന്റെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കിയതാണ്. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications