വിനയയുടെ ഹര്‍ജി തള്ളി
കൊച്ചി: പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെതിരെ വനിതാ കോണ്‍സ്റബിള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി.
നോട്ടീസിന് മറുപടി നല്‍കാന്‍ 10 ദിവസം കൂടി അനുവദിച്ചുകൊണ്ടാണ് ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ ഉത്തരവായത്.
മാനന്തവാടി പൊലീസ് സ്റേഷനിലെ വനിതാ കോണ്‍സ്റബിളായ വിനയയ്ക്ക് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ സൂപ്രണ്ടാണ് നോട്ടീസ് അയച്ചത്. തനിക്കിത്തരം നോട്ടീസ് അയക്കാന്‍ എസ് പിയ്ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ കോടതിയെ സമീപിച്ചത്.
നോട്ടീസിന് മറുപടി നല്‍കാന്‍ മെയ് 30 വരെയാണ് സമയം അനുവദിച്ചിരുന്നത്. മെയ് 30ന് ശേഷം 10 ദിവസത്തിനകം മറുപടി നല്‍കുകകയാണെങ്കില്‍ അനുവദിച്ച സമയത്ത് തന്നെ മറുപടി നല്‍കിയതായി കണക്കാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications