സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് വി.എസ്
കണ്ണൂര്‍: മാറാട് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
മെയ് 29 വ്യാഴാഴ്ച കണ്ണൂര്‍ ഗസ്റ് ഹൗസില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2002ല്‍ നടന്ന മാറാട് കലാപത്തില്‍ കുറ്റപത്രം ഹാജരാക്കാതിരുന്നതിന് മുസ്ലിം ലീഗ് മറുപടി പറയണം. മാറാട് കലാപത്തെ സംബന്ധിച്ച് ജൂണ്‍ 11ന് നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം സര്‍ക്കാര്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനെ കുറിച്ച് തീരുമാനിക്കും.
അച്ചടക്കം ലംഘിക്കുന്നവരെ സി പി എമ്മില്‍ നിന്ന് പുറത്താക്കുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications