കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഴുവന്‍ സമയം കീപ്പറെ തേടുന്നു: ഗാംഗുലി

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: രാഹുല്‍ ദ്രാവിഡിന് പകരം ഒരു മുഴുവന്‍ സമയ വിക്കറ്റ് കീപ്പറെ ഇന്ത്യ തേടിവരികയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.

ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കിയിരിക്കുന്നത് താത്കാലികമായാണ്. വിക്കറ്റ് കീപ്പറെന്ന നിലയിലുള്ള സമ്മര്‍ദം ഒഴിവാക്കാന്‍ ദ്രാവിഡിന് പകരം വിക്കറ്റിന് പിന്നില്‍ മറ്റൊരാളെ നിയോഗിക്കും. എന്നാല്‍ ദ്രാവിഡിനോളം മികച്ച രീതിയില്‍ കീപ്പ് ചെയ്യാന്‍ പുതിയയാള്‍ക്ക് സാധിക്കണം. എന്നാല്‍ ദ്രാവിഡിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ധൃതിയില്ലെന്നും ഗാംഗുലി പറഞ്ഞു.

വരുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ പാര്‍ഥിപ് പട്ടേലിന് അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബാറ്റിംഗിലും പാര്‍ഥിപ് കഴിവ് തെളിയിക്കണം.

വിരമിക്കല്‍ സംബന്ധിച്ച് ഫാസ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥില്‍ നിന്ന് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഒരു ക്രിക്കറ്ററെന്ന നിലയില്‍ ശ്രീനാഥിന് ഇനിയുമേറെ ചെയ്യാനാവുമെന്നാണ് തന്റെ അഭിപ്രായമെന്ന് ഗാംഗുലി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X