Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി,മുംബൈ, ബാംഗ്ലൂര്‍ ഭാവിനഗരങ്ങള്‍

സിങ്കപ്പൂര്‍: ഭാവിയില്‍ ലോകത്തെ ആകര്‍ഷകമായ വന്‍നഗരങ്ങളായി വികസിക്കാന്‍ സാധ്യതയുള്ള 24 നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയിലാണെന്ന് റിയല്‍ എസ്റേറ്റ് വ്യവസായ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

ദില്ലി, മുംബൈ, ബാംഗ്ലൂര്‍ എന്നിവയെയാണ് അതിവേഗത്തില്‍ വളരുന്ന ഇന്ത്യന്‍ നഗരങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഈ നഗരങ്ങളിലെ വേഗമേറിയ സാമ്പത്തിക വളര്‍ച്ച അടുത്ത ദശകങ്ങളില്‍ റിയല്‍ എസ്റേറ്റ് മേഖലയിലെ നിക്ഷേപ പ്രവാഹത്തിന് വഴിയൊരുക്കും. ഇന്ത്യയുടെ സോഫ്റ്റ്വേര്‍രംഗത്തെ വളര്‍ച്ചയാണ് സ്വത്ത് നിക്ഷേപകരെ കൂടുതലായും ആകര്‍ഷിക്കുക.

ഭാവിയുള്ള 24 നക്ഷത്രനഗരങ്ങളില്‍ എട്ടെണ്ണം ചൈനയിലും മൂന്നെണ്ണം ഇന്ത്യയിലുമാണ്.- വസ്തുവില്പനയില്‍ കണ്‍സള്‍ട്ടന്റായ ജോണ്‍സ് ലാംഗ് ലാസല്ലെ പറയുന്നു. മൂലധനം മാത്രമല്ല റിയല്‍ എസ്റേറ്റ് നിക്ഷേപവും ഈ രാജ്യങ്ങളിലേക്ക് ധാരാളമായി ആകര്‍ഷിക്കപ്പെടുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.

അതിവേഗം വളരുന്ന, അതിവേഗം മാറുന്ന, മികച്ച ജീവിത ശൈലിയുള്ള നഗരമാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ അത്തരം പ്രദേശങ്ങള്‍ ഏഷ്യയിലാണെന്ന് സ്ട്രാറ്റജി ആന്റ് റിസര്‍ച്ച് റീജ്യണല്‍ ഡയറക്ടര്‍ തിമോത്തി ബെല്‍മാന്‍ പറയുന്നു.

യു എസിലെ ഓസ്റിന്‍, റാലെ-ദറം, ഹെല്‍സിങ്കി, ബുഡാപെസ്റ്, ബാഴ്സലോണ, യൂറോപ്പിലെ കോപ്പന്‍ഹേഗന്‍, ടാളിന്‍, ആസ്ട്രേലിയയിലെ സൗത്ത് ഈസ്റ് ക്യൂന്‍സ്ലാന്റ്, കാനഡയിലെ കല്‍ഗാരി, കോസ്റാറിക്കയിലെ സാന്‍ജോസ്, ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണ്‍, ബ്രസീലിലെ പോര്‍ട്ട് അലിഗര്‍, ചിലിയിലെ സാന്റിഗോ എന്നിവയാണ് മറ്റ് ഭാവി നഗരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+